Saturday, November 7, 2009

...ഇതളുകൾ...

ആർദ്ര,മൊഴുകുന്നുവോ,
സഖീ നിൻ പ്രണയം?,നീർ
മിഴികൾ സജലം, നിൻ
ചിരികൾ കൊഴിഞ്ഞുവോ...?

നിൻ ചിരിയിതളുകൾ
മമതേൻ മലരുകൾ,
പുഞ്ചിരി, മുകിലുകൾ
തൂവും മയിൽപ്പീലികൾ..

നിൻ മിഴിയനന്തമാം
നൽ സ്വപ്നകവാടങ്ങൾ..
നിൻ മൊഴി,യെന്നാത്മാവിൻ
നഷ്ടമാം സങ്കീർത്തികൾ..

തേടി ഞാൻ ജന്മങ്ങളിൽ,
നീളെ യുഗസന്ധ്യയിൽ..
തീവ്രാനുരാഗ,മിനി,
ലയം നിൻ ഗന്ധങ്ങളിൽ.... !

Josh..




No comments: